കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം കുഴിമറ്റം 4892ാം നമ്പർ ശ്രീനാരായണ തീർത്ഥർ സ്വാമി സ്മാരക ശാഖയുടെ പൊതുയോഗം 10ന് രാവിലെ 11ന് ശാഖായോഗം ഹാളിൽ നടക്കും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, പാത്താമുട്ടം ഡിവിഷൻ ബ്‌ളോക്ക് പഞ്ചായത്തംഗം ഇ.ആർ സുനിൽകുമാർ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 14ാം വാർഡ് അഗം ബിനി സനൽകുമാർ, പനച്ചിക്കാട് 11ാം വാർഡ് അംഗം എബിസൺ കെ.എബ്രഹാം, കുറിച്ചി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പ്രശാന്ത് മനന്താനം, കുറിച്ചി പഞ്ചായത്ത് നാലാം വാർഡ് അംഗം കെ.കെ പ്രീതാകുമാരി എന്നിവർക്ക് സ്വീകരണം നൽകും. ശാഖാ സെക്രട്ടറി പി.കെ വാസു സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് പി.മാധവൻ നന്ദിയും പറയും.