പൊൻകുന്നം : ജനകീയവായനശാലയിൽ ജനകീയമെൻസ് ഗ്രൂപ്പിന്റെ പത്താം വാർഷികാഘോഷം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.എൻ.പ്രസന്നകുമാർ (പ്രസിഡന്റ്), ബാബു മാത്യു (സെക്രട്ടറി), പി.ടി.ഉസ്മാൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.