പനമറ്റം : എലിക്കുളം പഞ്ചായത്ത് എട്ടാംവാർഡിൽ പനമറ്റം അമ്പലം ഗോതമ്പ് റോഡിൽ ലിങ്ക് റോഡ് സംഗമിക്കുന്ന ഭാഗത്ത് പൊതുജനപങ്കാളിത്തത്തോടെ കോൺക്രീറ്റിംഗ് നടത്തി. നന്മ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. സംഘം പ്രസിഡന്റ് തുളസീദാസ് പൂവേലിൽ, വൈസ്പ്രസിഡന്റ് കുഞ്ഞുമോൻ കൊട്ടാരത്തിൽ, സെക്രട്ടറി പ്രസാദ്കുമാർ തോട്ടത്തിൽ, ഖജാൻജി നിഥിൻ ഇളംപുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.