കുറവിലങ്ങാട് : കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ സംയുക്തമായി കടുത്തുരുത്തിയിൽ ഇന്ന് ഐക്യദാർഢ്യ പദയാത്രയും സമ്മേളനവും നടത്തും. വൈകിട്ട് 3 ന് കുറുപ്പന്തറയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ ഫ്ലാഗ് ഒഫ് ചെയ്യും. 5 ന് കടുത്തുരുത്തി ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സമ്മേളനം രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി.ജോൺ ഉദ്ഘാടനം ചെയ്യും.