ഈരാറ്റുപേട്ട : പണി പൂർത്തീകരിക്കാൻ എം.എൽ.എ 30 ലക്ഷം അനുവദിച്ചിട്ടും എസ്റ്റിമേറ്റ് എടുക്കേണ്ട പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെ തുടർന്ന് അപകടമുനമ്പായി വാഗമൺ കാരികാട് ടോപ്പിലെ വാച്ച് ടവർ. ദിനംപ്രതി നൂറ് കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന വാഗമണ്ണിന്റെ കവാടഭാഗമായ കാരികാട് ടോപ്പിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പി.സി.ജോർജ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 40
ലക്ഷം രൂപാ ചെലവിലാണ് 3 നിലകളിലായി ടവർ നിർമ്മിച്ചത്. ഭൂമിക്കിടയിലെ നിലയിൽ ടോയ്ലെറ്റ് സംവിധാനവും റോഡ് ലെവലിലുള്ള രണ്ടാം നിലയിൽ വെയിറ്റിംഗ് ഷെഡ്ഡും,​ പുറകിലായി കിലോമീറ്ററോളം പ്രകൃതി
ഭംഗി ആസ്വദിക്കുന്നതിനായിട്ടുള്ള സംവിധാനവും,​ മുകൾ നിലയിൽ പുലിശിൽപ്പവുമടങ്ങിയതായിരുന്നു വാച്ച് ടവർ.

മുള്ളുവേലി നശിപ്പിച്ചു, അപകടഭീഷണി

സഞ്ചാരികൾ ടവറിൽ പ്രവേശിക്കാതിരിക്കാൻസ്ഥാപിച്ച മുള്ള് വേലി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതാണ് അപകഭീഷണി ഉയർത്തുന്നത്. ചുറ്റോടു ചുറ്റും യാതൊരുവിധ വേലിക്കെട്ടുകളും ഇല്ലാഞ്ഞ കെട്ടിടത്തിൽ കയറി സെൽഫിയെടുക്കുന്നവർ ഏറെയാണ്. കാലൊന്ന് തെറ്റിയാൽ 2500 അടി താഴ്ചയിലുള്ള അഗാധമായ കൊക്കയിലേക്ക് വീഴും.