ചെറുവള്ളി : ടാറിംഗിനായി റോഡരികിൽ ഇറക്കിയിട്ടിരുന്ന 42000 രൂപ വിലവരുന്ന ഏഴുവീപ്പ ടാർ മോഷണം പോയി. കിഴക്കേക്കവലകൈലാത്തുകവല റോഡ് നവീകരണത്തിനായി ഇറക്കിവെച്ചിരുന്നതാണിത്. പാലക്കാടുള്ള കരാർ കമ്പനിയാണ് റോഡിന്റെ നിർമ്മാണമേറ്റെടുത്തിരുന്നത്. ഇവർ പൊൻകുന്നം പൊലീസിൽ പരാതി നൽകി. വാളക്കയംചെറുവള്ളി അമ്പലം റോഡ്, മറ്റത്തിൽപടി19ാം മൈൽ റോഡുകളും ഇവരാണ് കരാർ ചെയ്തിരിക്കുന്നത്. വാളക്കയംചെറുവള്ളി റോഡിന്റെ ടാറിംഗ് പൂർത്തിയാക്കിയിരുന്നു.