തിരുവാർപ്പ് : സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരം ജെട്ടിയിൽ ഏകദിന ഉപവാസ സമരം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളം രവി നേതൃത്വം നൽകി. ഉപവാസ സമരം കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുരളികൃഷ്ണൻ കെ.സി അദ്ധ്യക്ഷത വഹിച്ചു. സമാപസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ, ഷാനവാസ് പാഴൂർ, അനിൽ മലരിക്കൽ, റൂബി ചാക്കോ, സുമേഷ് കാഞ്ഞിരം, ബുഷറാ തൽഹത്ത്, വി എ വർക്കി,തൽഹത്ത് അയ്യൻകോയിക്കൽ, ബോബി മണലേൽ, തോമസ് പള്ളത്തുശേരി, സക്കീർ ചങ്ങംപള്ളി,സുഭഗ ടീച്ചർ, ലിജോ പാറെക്കുന്നുംപുറം, സോണി മണിയാങ്കേരിൽ, കുഞ്ഞുമോൻ കുര്യൻ, ഷുക്കൂർ വട്ടപ്പള്ളി, ഗ്രേഷ്യസ്സ് പോൾ ,പ്രേമിസ് ജോൺ,പി.കെ പൊന്നപ്പൻ, ജോസഫ് എ പി ,അസിസ്സ് വെട്ടിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.