അടിമാലി: നീതിക്കും നിയമത്തിനും നിരക്കാത്ത കാര്യങ്ങളാണ് പീച്ചാട് പ്ലാമല മേഖലയിൽ മൂന്നാർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് കെ. പി .സി .സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് പറഞ്ഞു.വനംവകുപ്പുദ്യോഗസ്ഥർ വെട്ടിനശിപ്പിച്ച പ്ലാമല മേഖലയിലെ കൃഷിയിടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ മൂന്നാർ ഡി എഫ് ഒ ഓഫീസിന് മുമ്പിലടക്കം സമരപരിപാടികൾക്ക് രൂപം നൽകും.വിഷയവുമായി ബന്ധപ്പെട്ട് കർഷക സംഘത്തിന്റെയും ആദിവാസി ക്ഷേമ സമതിയുടെയും നേതൃത്വത്തിൽ കൂമ്പൻപാറയിൽ നടക്കുന്ന സമരം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി സി സി ജനറൽ സെക്രട്ടറി ജി .മുനിയാണ്ടി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, പഞ്ചായത്തംഗം ബാബു കുര്യാക്കോസ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കൃഷ്ണ മൂർത്തി, ജോർജ്ജ് തോമസ്, എം എ അൻസാരി, കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് സി എസ് നാസർ തുടങ്ങിയവർ പങ്കെടുത്തു.