gun

ചങ്ങനാശേരി: എയർഗണിൽ നിന്ന് വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവത്തിൽ അറസ്റ്റിലായ യുവാക്കളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. ക്രിമിനൽ സംഘത്തിൽപ്പെട്ട തൃക്കൊടിത്താനം സന്തോഷ് നഗർ പാറയിൽ അജേഷ് (26), ചങ്ങനാശേരി പൊട്ടശേരി തൈപ്പറമ്പിൽ അൻസിൽ (19) എന്നിവരാണ് റിമാൻഡിലുള്ളത്. അജേഷും അൻസിലും കൂട്ടുകാരും ചേർന്ന് പൊട്ടശേരി ഭാഗത്ത് കൂട്ടംകൂടിയിരുന്ന് എയർഗൺ ഉപയോഗിച്ച് വെടിവയ്പ് നടത്തുന്നതിനിടയിലായിരുന്നു അപകടം. പക്ഷികളെ വെടിവയ്ക്കാൻ എത്തിയെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ഇരുവരുടേയും പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.