കോട്ടയം: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് സ്ഥാപക ദിനാചരണം ഇന്ന് രാവിലെ 10.30ന് കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.പി.ആർ.രഞ്ജിൻ ഉദ്ഘാടനം ചെയ്യും. സ്മൈൽ ശ്രീനാരായണ വിചാര കേന്ദ്രം കൺവീനർ റെജി അമയന്നൂർ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ പ്രഭാഷണം നടത്തും. തെൻമൈ, തസ്മൈ എന്നിവർ ആശംസകൾ അർപ്പിക്കും. സ്മൈൽ ട്രസ്റ്റി അനീഷ് ആഗീമീഡിയ സ്വാഗതവും കൺവീനർ പ്രസാദ് കൂരോപ്പട നന്ദിയും പറയും.