കുമരകം : കോണത്താറ്റ് പാലം പുതുക്കി പണിയുന്നതിന് കഴിഞ്ഞ ബഡ്ജറ്റിൽ തുക വകയിരുത്തിയെന്ന് പറഞ്ഞ് എൽ.ഡി.എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും, ബഡ്ജറ്റിന് മുൻപ് പഞ്ചായത്ത് അധികാരികൾ പാലം അളന്ന് കുമരകത്തെ കബളിപ്പിക്കുന്നതായും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പത്ത് വർഷമായി സ്ഥലം എം.എൽ.എയ്ക്ക് പാലം പണിയാൻ കഴിഞ്ഞില്ല. ഭരണകാലാവധി അവസാനിക്കാറായപ്പോൾ പാലം പണിയുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പാലത്തിന് സമീപം സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കുഞ്ഞച്ചൻ വേലിത്തറ അദ്ധ്യക്ഷത വഹിച്ചു. എ.വി.തോമസ്, രഘു അകവൂർ, വി.എസ്.പ്രദീപ് കുമാർ, അഡ്വ.വിഷ്ണു മണി, അഡ്വ.അലൻ കുര്യാക്കോസ് മാത്യൂ, കൊച്ചുമോൻ, അഖിൽ. എസ്. പിള്ള,പഞ്ചായത്ത് അംഗങ്ങളായ അഡ്വ.പി.കെ.മനോഹരൻ,ജോഫി ഫെലിക്സ്, ദിവ്യാ മനോഹരൻ എന്നിവർ പ്രസംഗിച്ചു.