പാലാ : ഏറ്റുമാനൂർ-പൂഞ്ഞാർ പാതയിൽ ഇൻഡ്യാറിന് സമീപത്തെ ആറ്റുതീരം പാതയോര ഉദ്യാനത്തിൽ തള്ളിയ മാലിന്യം നീക്കം ചെയ്തു. മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്.ജി, വാർഡംഗം ആര്യ സബിൻ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കിയത്. പഞ്ചായത്ത് അംഗങ്ങളായ എൻ.കെ.ശശികുമാർ, സി.എസ്.സിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ക്ലീൻ പഞ്ചായത്ത് പദ്ധതി പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കൂടുകൾ നീക്കം ചെയ്താണ് ഇവയ്ക്ക് ചുറ്റും പ്ലാസ്റ്റിക് ഇതര മാലിന്യവും തള്ളാൻ തുടങ്ങിയത്. ഇതോടെ പ്രദേശത്ത് ദുർഗന്ധം നിറയുകയുകയും നായ്ക്കളുടെ ശല്യം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവ മാറ്റിയതെന്ന് പ്രസിഡന്റ് പറഞ്ഞു.