വൈക്കം : ആറ്റിൻകരയോരത്ത് കൈകാൽ കഴുകുന്നതിനിടയിൽ ആറ്റിൽ വീണ പുള്ളുവൻ പാട്ട് കലാകാരൻ മുങ്ങി മരിച്ചു. വെച്ചൂർ ചേരകുളങ്ങര ക്ഷേത്രത്തിന് സമീപം ഉച്ചാനത്ത് മണിയൻ (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.40 ന് തോട്ടകം വല്യാറമ്പത്ത് കുപ്പേടിക്കാവ് ദേവീക്ഷേത്രത്തിൽ സർപ്പ പൂജയുമായി ബന്ധപ്പെട്ട് ചടങ്ങിൽ വന്ന മണിയൻ ക്ഷേത്രത്തിന് വടക്കുവശത്തുള്ള കരിയാറിൽ കൈകാൽ കഴുകുന്നതിനിടയിൽ അപകടപ്പെടുകയായിരുന്നു.തുടർന്ന് വൈക്കം ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ കണ്ടെത്തി ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി നിർമ്മലയ്‌ക്കൊപ്പം വെച്ചൂർ ചേര കുളങ്ങരയിലെ വീട്ടിലാണ് മണിയൻ താമസിച്ചിരുന്നത്.