jose

കോട്ടയം: ലോക്‌സഭാംഗത്വം ഒരു വർഷം നേരത്തേ രാജിവച്ച് രാജ്യസഭാംഗമായ ജോസ് കെ. മാണി

മൂന്നര വർഷം ശേഷിക്കേ അതും രാജിവച്ച് 'രണ്ടില' വീശി കേരള രാഷ്ട്രീയത്തിൽ കളമുറപ്പിക്കാനെത്തുന്നു.

സിറ്റിംഗ് എം.എൽ.എ മാണി സി. കാപ്പൻ പാലാ സീറ്റിന് അവകാശമുന്നയിച്ച് ഇടഞ്ഞു നിൽക്കുകയാണെങ്കിലും പാലാ നൽകാമെന്ന് ഇടതു മുന്നണി ഉറപ്പ് നൽകിയതോടെയാണ് രാജിയെന്നറിയുന്നു. പാർട്ടി ശക്തമായ കടുത്തുരുത്തിയിൽ ജോസ് മത്സരിക്കണമെന്നും ആവശ്യമുണ്ട്.

ബാർകോഴ വിവാദത്തിൽ കെ.എം.മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിന്റെ പേരിൽ യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് (എം) മുന്നണിയിൽ തിരികെ വരാനുള്ള ഉപാധിയായാണ് കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാസീറ്റ് ജോസിന് നൽകിയത്. ഇടതുമുന്നണിയിലേക്ക് മാറിയ ജോസ്,​ യു.ഡി.എഫ് നൽകിയ എം.പി സ്ഥാനം രാജിവയ്‌ക്കാൻ വൈകുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

ജോസ് രാജിവച്ച രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകും. ഗുജറാത്തിനൊപ്പം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തിയാൽ ഇപ്പോഴത്തെ ഭൂരിപക്ഷം വച്ച് ഇടതുമുന്നണിക്ക് ജയിക്കാം. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, സ്റ്റീഫൻ ജോർജ്, പി.കെ സജീവ്, പി. ടി ജോസ്, ജോർജ് കള്ളിവയൽ തുടങ്ങിയവരാണ് പരിഗണനയിൽ.

''കേരളാ കോൺഗ്രസ് (എം) ന്റെ അംഗീകാരവും, ചിഹ്നവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ തുടർന്നതിനാലാണ് രാജി വൈകിയത്.

--ജോസ് കെ. മാണി