ചങ്ങനാശേരി : തെങ്ങണ കേന്ദ്രമായി പ്രവർത്തിക്കുന്ന തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാമത് വാർഷികവും കുടുംബസംഗമവും ഇന്ന് രാവിലെ 11 ന് കുട്ടിക്കാനം മെഡിമിക്സ് ഹിൽ ടോപ്പിൽ നടക്കും. ഇ.എസ്.ബിജിമോൾ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. കൊവിഡ് പ്രതിരോധത്തിന് വിശിഷ്ട സേവനം അർപ്പിച്ച ഡോ.വ്യാസ് സുകുമാരനെ (ഡി.പി.എം കോട്ടയം) തത്വമസി പുരസ്കാരം നൽകി ആദരിക്കും. സംഘടനാ മികവിന് എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ഗോപി വൈദ്യർ ചെമ്പൻകുളത്തിനെ ആദരിക്കും. ഡയാലിസ് കിറ്റ് വിതരണത്തിന്റെ ആദ്യ ഫണ്ട് സമാഹരണ ഉദ്ഘാടനം ബിജുകുമാർ തേക്കിലെക്കാട്ടിൽ വാഴൂർ നിർവഹിക്കും. ട്രസ്റ്റ് സെക്രട്ടറി എം.ഡി ഷാലി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ട്രസ്റ്റ് വൈസ് പ്രസിഡന്റുമാരായ എൻ.രാധാകൃഷ്ണൻ, അസീം പണിക്കർ, ചീഫ് കോ-ഓർഡിനേറ്റർ എസ്.പ്രശാന്ത് എന്നിവർ പങ്കെടുക്കും.ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.കെ ഷിബു സ്വാഗതവും , ജോയിന്റ് സെക്രട്ടറി സി.ആർ സന്ദീപ് നന്ദിയും പറയും.