വൈക്കം: വല്ലകം മണപ്പാടത്ത്കുളത്തിൽ ജയന്റെ വസതിയിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 12ന് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് കെ.പി.എം.എസ് ജില്ലാ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി,ഇന്ത്യൻ ദലിത് ഫെഡറേഷൻ വൈക്കം താലൂക്ക് പ്രസിഡന്റ് കെ.പ്രഭാകരൻ, എൻ.ഡി.എൽ.എഫ് വൈക്കം താലൂക്ക് സെക്രട്ടറി എം.ടി സുനിക്കുട്ടൻ, സി.ടി അപ്പുക്കുട്ടൻ എന്നിവർ അറിയിച്ചു.