പാലാ : രണ്ടാംഘട്ട കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിന്റെ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ. രാവിലെ 9 ന് ആരംഭിച്ച മോക്ക് റണ്ണിൽ കൊവിഡ് ഓൺലൈൻ പോർട്ടലിൽ കൃത്യമായി രജിസ്‌ട്രേഷൻ, മാനദണ്ഡങ്ങൾ പാലിച്ചുള്ള കുത്തിവയ്പ്പ്, കുത്തിവയ്പ്പിനു ശേഷം അരമണിക്കൂർ നേരം അലർജി ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വിദ്യാധരൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജെയിംസ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ജെയ്‌സി, കൊഴുവനാൽ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വിനീത, ഹെൽത്ത് സൂപ്പർവൈസർമാരായ രഘു, സോളി, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജി, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ രജിത, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് ജോമോൾ, ഗീതാമ്മ, എൻ.എച്ച്.എം പി.ആർ.ഒ അഗി, ആശ വർക്കർ സുജാത, എഡി.എം അനിൽ ഉമ്മൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.