ചങ്ങനാശേരി: കത്തീഡ്രൽ ഇടവകാംഗങ്ങളായ മുനിസിപ്പൽ കൗൺസിലേഴ്‌സിന് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ 11ന് വൈകുന്നേരം 4ന് കൗൺസിൽ ഹാളിൽ സ്വീകരണം നൽകും. പ്രസിഡന്റ് ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷത വഹിക്കും. സ്വീകരണ സമ്മേളനം അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരി ഫാ.ജോസ് കൊച്ചുപറമ്പിൽ മുഖ്യസന്ദേശം നൽകും. അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി, വൈസ് പ്രസിഡന്റ് സൈബി അക്കര തുടങ്ങിയവർ പങ്കെടുക്കും. ജോസി കല്ലുകളം,കുഞ്ഞുമോൻ തൂമ്പുങ്കൽ,ജെയിംസ് ചെന്നിത്തല, മറീന തരകൻ, റോസമ്മ പ്രാക്കുഴി തുടങ്ങിയവർ നേതൃത്വം നൽകും.