mrg-couslg

ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെയുള്ള വിവാഹ പൂർവ കൗൺസിലിംഗ് കോഴ്‌സിന്റെ 62ാമത് ബാച്ച് ഓൺലൈനായി ആരംഭിച്ചു. സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രസംഗം നടത്തി.

പി.ജി രമേശൻ, അജിത്ത് മോഹൻ, മനോജ് ഗുരുകും, സരുൺ ചേകവർ, സച്ചിൻ, രമേശ് ഗുരുകുലം, യൂണിയൻ കൗൺസിലേഴ്‌സ്, യൂണിയൻ വനിതാസംഘം, യൂണിയൻ യൂത്ത്മൂവ്‌മെന്റ്, യൂണിയൻ വൈദീക യോഗം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യൂണിയൻ കൗൺസിലറും കോ ഓർഡിനേറ്ററുമായ അജയകുമാർ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ നന്ദിയും പറഞ്ഞു.

ഫാമിലി കൗൺസിലർ ഗ്രേസ് ലാൽ, ഡോ.ശരത് ചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ ഫാമിലി കൗൺസിലറും യൂണിയൻ സെക്രട്ടറിയുമായ സുരേഷ് പരമേശ്വരൻ, 12 മുതൽ ഉച്ചയ്ക്ക് 1.30 വരെ നിയുക്ത ബോർഡ് അംഗം സജീവ് പൂവത്ത്, ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 4 വരെ രാജേഷ് പൊന്മല എന്നിവർ ക്ലാസ് നയിക്കും.