വാഴൂർ : ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ദ്വിദിന ശില്പശാല കൊടുങ്ങൂരിൽ തുടങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി.ബിനു അദ്ധ്യക്ഷനായി. അഡ്വ.ജി.രാമൻ നായർ, അഡ്വ.നോബിൾ മാത്യു, എൻ.ഹരി, ഐ.ജി.ശ്രീജിത്ത്,കെ.വി.നാരായണൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.എസ്. ജയസൂര്യൻ, കെ.ജി.രാജ്‌മോഹൻ,പി.ജി.ബിജുകുമാർ, പി.ടി.രവീന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ശില്പശാല ഇന്ന് സമാപിക്കും.