ചങ്ങനാശേരി: ചങ്ങനാശേരി ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഇന്ന് സ്‌നേഹാദരവ് നല്കും. ലൈബ്രറി പ്രവർത്തകരായ ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് സ്നേഹാദരവ് നൽകുന്നത്. ഇന്ന് രാവിലെ 9.30ന് കൊവിഡ് പ്രോട്ടോകോൾ പ്രകാരം ലൈബ്രറി ഹാളിൽ നടക്കുന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ഷെറഫുദീൻ സാഹിബ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ഏ.വി പ്രതിഷ് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ കൗൺസിലർമാരായ കെ.ആർ പ്രകാശ്, ലിസി വർഗ്ഗീസ്, ജോമി ജോസഫ് ലൈബ്രറി നേതൃസമതി കൺവീനർ മോഹൻദാസ് ജി ആറ്റുവാക്കേരി എന്നിവർ പങ്കെടുക്കും.