sndp
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലോഗോയിൽ ശ്രീനാരായണഗുരുദേവനെ ഉള്‍പ്പെടുത്താത്തതിൽ അടിമാലി യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രതിഷേധിക്കുന്നു

അടിമാലി: ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോയിൽ ശ്രീനാരായണ ഗുരുദേവനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രമേയം പാസാക്കി. യൂണിയൻ യൂത്ത് മൂവ്‌മെന്റ്, സൈബർ സേന, വനിതാ സംഘം, സംയുക്ത കൗൺസിൽ യോഗം സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചു. ഗുരുദേവനെ ലോഗോയിൽ ഉൾപ്പെടുത്തുകയും യൂണിവേഴ്സിറ്റി മേലധികാരികൾ പരസ്യമായി ശ്രീനാരായണീയ സമൂഹത്തോട് മാപ്പ് പറയുകയും വേണമെന്ന് യൂണിയൻ യൂത്ത്മൂവ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗൺസിൽ സംഘടിപ്പിക്കുന്ന സമരപരിപാടികൾക്ക് പൂർണ പിന്തുണ നൽകുന്നതിനും യോഗം തീരുമാനിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്. കിഷോർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ,​ യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. നൈജു രവീന്ദ്രനാഥ്,​ അടിമാലി യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ,​ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗൺസിലർ സന്തോഷ് മാധവൻ,​ യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ബാബുലാൽ,​ യൂണിയൻ കൗൺസിലർ മോഹനൻ തലച്ചിറ,​ മനോജ് മുതുവാൻകുടി, വിജയൻ മുക്കുടം, യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ദീപു മരക്കാനം, വനിതാസംഘം പ്രസിഡന്റ് കമലകുമാരി ബാബു, വൈസ് പ്രസിഡന്റ് പ്രസന്ന കുഞ്ഞുമോൻ,​ സൈബർസേന ചെയർമാൻ മനു ഒഴുകയിൽ,​ ജോയിന്റ് കൺവീനർ സ്വപ്ന നോബി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.