പാലാ: പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ഇന്ന് കൊടിയേറും. രാവിലെ 5.30ന് നെയ്യഭിഷേകം, 6ന് ഗണപതിഹോമം, 10.30ന് കൊടിമരഘോഷയാത്ര, രാത്രി 8ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെയും മേൽശാന്തി ദേവരാജ് നമ്പൂതിരിയുടെയും നേതൃത്വത്തിൽ കൊടിയേറ്റ്. നാളെ രാവിലെ 8.30ന് ശ്രീഭൂതബലി, 9ന് നാരായണീയം, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, 12ന് രാവിലെ 8.30ന് ശ്രീഭൂതബലി, 10ന് നാരായണീയം, വൈകിട്ട് 6.30ന് കാളകെട്ട്, തലയാട്ടം കളി, 13ന് രാത്രി 7ന് പുഷ്പാഭിഷേകം.
14ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 9ന് ശ്രീഭൂതബലി, വൈകിട്ട് 5ന് താലം പുറപ്പാട്, 6ന് കോതകുളങ്ങര കാവിൽ നിന്നും താലം എതിരേൽപ്പ്. 6.30ന് ദീപാരാധന, ഭജന, 8.30ന് പള്ളിവേട്ട, 9.30ന് കളംഎഴുത്തുപാട്ട്, 15ന് രാവിലെ 7ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, ആറാട്ട്, കൊടിയിറക്കൽ, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, 8ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹി കളായ എ.ജി പ്രസാദ് കുമാർ, വി.എസ് ഹരിപ്രസാദ് എന്നിവർ അറിയിച്ചു.