kob-lakshmi

ഏറ്റുമാനൂർ : അഞ്ചുമൂർത്തിമംഗലം ശ്രീലക്ഷ്മിയിൽ പരേതനായ ദാമോദരൻനായരുടെ (കുറ്റികാട്ടുപുറത്ത്, പേരൂർ, കോട്ടയം) ഭാര്യ ലക്ഷ്മികുട്ടിയമ്മ (അമ്മിണി - 78) വടക്കാഞ്ചേരി രാധാമാധവത്തിൽ മകളുടെ വസതിയിൽ നിര്യാതയായി. ഏറ്റുമാനൂർ മാടപ്പാട് പറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : ഗിരിജ, ശോഭന, ലളിത (ക്രസന്റ് ഹോസ്പിറ്റൽ, ആലത്തൂർ), രജിമോൻ (മണികുട്ടൻ). മരുമക്കൾ : ശശിധരൻനായർ (കൂരമ്പാല, പന്തളം), വിജയൻ (രാധാമാധവം, വടക്കഞ്ചേരി), പരേതനായ ഗിരിധരൻ (പാടൂർ), വനജ (മയിലാട്ടുംപാറ, പീച്ചി). സംസ്‌കാരം ഇന്ന് 10.30 ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.