ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ആശാപ്രവർത്തകർക്കുള്ള പരിശീലന പരിപാടി ഇടമറ്റം അക്ഷയ സെന്ററിൽ നടന്നു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിജു തുണ്ടിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്ഷയകേന്ദ്രം സംരംഭക ഉമാറാണി,രാധാകൃഷ്ണൻ പുതുപ്പള്ളിൽ,നിഷാ റിജോയി എന്നിവർ പ്രസംഗിച്ചു.