പാലാ: പൂവരണി മഹാദേവക്ഷേത്രത്തിലെ ഉത്സവം 19ന് കൊടിയേറും. വൈകിട്ട് 6ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് പുഷ്പാഭിഷേകം. 6.30ന് ദീപാരാധന,ഭജന,ചുറ്റുവിളക്ക്. 20ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 8.30ന് വിളക്കിനെഴുന്നള്ളത്ത്. 21,22,23,24 ദിവസങ്ങളിൽ ഇതേപരിപാടികൾ തുടരും. 24ന് രാത്രി 8.30ന് വലിയവിളക്ക്. 25ന് പള്ളിവേട്ട ഉത്സവം. രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 4ന് കാഴ്ചശ്രീബലി, രാത്രി 8ന് ചുറ്റുവിളക്ക്, സോപാനസംഗീതം, 10.30ന് പള്ളിവേട്ട എഴുന്നള്ളത്ത്, 26ന് ആറാട്ടുത്സവം. 12ന് സമൂഹനാമജപം, 1.30ന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 4ന് ആറാട്ട് കടവിൽ ഇറക്കിപ്പൂജ, 4.30ന് ആറാട്ട് , 5ന് ആറാട്ട് കടവിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്, 7ന് മീനച്ചിൽ വടക്കേക്കാവിൽ ഇറക്കിപ്പൂജ, 11.30ന് ആൽച്ചുവട്ടിൽ മേളം, 12.30ന് കൊടിക്കീഴിൽ പറ, വലിയകാണിക്ക,കൊടിയിറക്ക്.