കല്ലറ: എസ്.എൻ.ഡി.പി യോഗം 121-ാം ശാഖാ കല്ലറ ശ്രീശാരദാ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.തന്ത്രി സുധൻ മാസ്റ്ററുടെയും ക്ഷേത്രം മേൽശാന്തി അജിത് പാണാവള്ളിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടക്കുക. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ കലശാഭിഷേകം,ശ്രീഭൂതബലി, വൈകിട്ട് അത്താഴപൂജക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ നടക്കും.11,12 തിയതികളിൽ രാവിലെ 6ന് ഗുരുപൂജയ്ക്ക് ശേഷം നവകം, പഞ്ചഗവ്യം, കലശാഭിഷേകം, പന്തീരടി പൂജ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്. പള്ളിവേട്ട ദിനമായ 13ന് രാവിലെ 8ന് കാഴ്ചശ്രീബലി,വൈകിട്ട് 6.15ന് പൂരപ്രദക്ഷിണം,9ന് പള്ളിവേട്ട, എഴുന്നള്ളിപ്പ്.
ആറാട്ട് ദിനമായ വൈകിട്ട് 5.30ന് ആറാട്ടുബലി, 6ന് ആറാട്ടുപുറപ്പാട്, കളമ്പുകാട് ഗുരുമന്ദിരം കടവിൽ ആറാട്ട് തുടർന്ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, വലിയ കാണിക്ക എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് പി.ഡി രേണുകൻ,സെക്രട്ടറി കെ.വി.സുദർശനൻ എന്നിവർ അറിയിച്ചു.