കട്ടപ്പന: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗവും സംസ്‌കാരിക പ്രവർത്തകനുമായ കെ.എ. മണിയുടെ പ്രഥമ കവിതാസമാഹാരം വേൽമുരുകൻ 13ന് പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ എഴുത്തുകാരൻ കാഞ്ചിയാർ രാജൻ, കവി കെ.ആർ. രാമചന്ദ്രന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. എഴുത്തുകാരൻ മോബിൻ മോഹൻ പുസ്തകം പരിചയപ്പെടുത്തും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ സഫല ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങിൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സുഗതൻ കരുവാറ്റ, മോബിൻ മോഹൻ, കെ.എ. മണി, ആർ. മുരളീധരൻ എന്നിവർ അറിയിച്ചു.