അയ്മനം: എസ്.എൻ.ഡി.പി യോഗം മര്യാത്തുരുത്ത് ശാഖയിലെ കുമാരിസംഘത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം നടത്തും. പകർച്ചവ്യാധികളും, ഗുരുദേവ ദർശനവും എന്നതാണ് വിഷയം. ഏഴ് പേജിൽ കവിയാതെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രബന്ധത്തിന്റെ മൂന്ന് കോപ്പികൾ ഫെബ്രുവരി 15ന് മുൻപായി ലഭിക്കണം. അയയ്‌ക്കേണ്ട വിലാസം: എം.കെ നീതുമോൾ നെല്ലാനിക്കൽ, മര്യാത്തുരുത്ത് പി.ഒ, കോട്ടയം. ഫോൺ:9495264128