വൈക്കം: കോൺഗ്രസിനുള്ളിൽ പരസ്പരം പഴിപറഞ്ഞും പഴിചാരിയും നടത്തിയ കലഹങ്ങളാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. മഹിളാ കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച മഹിളാ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമ്മേളനത്തിൽ പ്രസിഡന്റ് വിജയമ്മ ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, അക്കരപ്പാടം ശശി, മോഹൻ ഡി.ബാബു, ജെയ്‌ജോൺ പേരയിൽ, അബ്ദുൾ സലാം റാവൂത്തർ, വി.അനിൽകുമാർ, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ്, ഇടവട്ടം ജയകുമാർ, പി.ഡി ഉണ്ണി, ജോർജ് വർഗ്ഗീസ്, ജിഷ രാജപ്പൻ നായർ, ബിൻസി ജോസ്, സിനി സലിം എന്നിവർ പ്രസഗിച്ചു.