കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനു കീഴിലുള്ള നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു 19 ന് വൈകിട്ട് ഏഴിനു ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്റെയും മേൽശാന്തി കുമരകം രജീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ 9 ന് മൃത്യുഞ്ജയ ഹോമം. കൊടിയേറ്റിന് മുന്നോടിയായി വൈകിട്ട് 6.45 ന് ഗുരുദേവക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ വാർഷിക വിശേഷാൽ പൂജ. കൊടിയേറ്റിന് ശേഷം വിളക്കിനെഴുന്നെള്ളിപ്പ്. 20 ന് രാവിലെ 10.30 ന് ഉത്സവബലി, 12.30 നും, വൈകിട്ട് 5.30 നും കാഴ്‌ച ശ്രീബലി. 21 ന് രാവിലെ 10.15 ന് ഇളനീർ തീർത്ഥാടന വ്രതാരംഭം, 10.30 ന് ഉത്സബലി, 12.30 ന് ഉത്സബലി ദർശനം. വൈകിട്ട് 5.30 ന് കാഴ്‌ച ശ്രീബലി. 22 ന് രാവിലെ 10.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം. വൈകിട്ട് 5.30 ന് കാഴ്‌ച ശ്രീബലി. വൈകിട്ട് ഏഴരയ്‌ക്ക് വിളക്കിനെഴുന്നെള്ളിപ്പ്. 23 ന് വൈകിട്ട് ഏഴിനു ഭഗവതിസേവ, ഏഴരയ്ക്ക് വിളക്കിനെഴുന്നെള്ളിപ്പ്. 24 ന് രാവിലെ 11 ന് ഇളനീർ അഭിഷേകം, പുഷ്‌പാഭിഷേകം, വൈകിട്ട് 5.30 ന് കാഴ്‌ച ശ്രീബലി. വൈകിട്ട് ഏഴരയ്ക്ക് വിളക്കിനെഴുന്നെള്ളിപ്പ്. പള്ളിവേട്ട ദിവസമായ 25 ന് വൈകിട്ട് ആചാര്യ അനുസ്‌മരണം. ക്ഷേത്രാചാര്യൻ ബോധാനന്ദ സ്വാമിയുടെ അനുസ്‌മരണ ചടങ്ങുകൾ. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ജ്യോതി പ്രകാശനം ചെയ്യും. രാത്രി 9.30 ന് പള്ളിവേട്ട പുറപ്പാട്. രാത്രി 10.30 ന് പള്ളിനായാട്ട്. ആറാട്ട് ദിവസമായ 26 ന് രാവിലെ 6 ന് പള്ളിയുണർത്തൽ, വൈകിട്ട് 5 ന് യാത്രാബലി, ആറാട്ട് പുറപ്പാട്. 5.45 ന് ആറാട്ട് വിളക്ക്, 6 ന് ആറാട്ട്, 8 ന് ആറാട്ട് എഴുന്നെള്ളിപ്പ്, 10 ന് കൊടിയിറക്ക്.