മറിയപ്പള്ളി : എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി ശാഖയിൽ മകരച്ചതയ മഹോത്സവവും ധ്വജപ്രതിഷ്ഠാദിനവും 12 മുതൽ 16 വരെ നടക്കും. 12 ന് രാവിലെ 5.30 ന് നടതുറക്കൽ, 6 ന് ഗുരുപൂജ, ഗുരുപുഷ്‌പാഞ്ജലി, ഗണപതിഹോമം. വൈകിട്ട് 5.30 ന് ഗുരുദേവ റിക്ഷയിൽ കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. ആതിര ഷാജി അറുപതിന്റെ വസതിയിൽ നിന്നാണ് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്ര. വൈകിട്ട് 6.45 ന് ദീപാരാധന, ദീപക്കാഴ്‌ച. വൈകിട്ട് 7.10 നും 8 നും മദ്ധ്യേ ക്ഷേത്രം തന്ത്രി തൃച്ചാറ്റുകളും വിഷ്ണുനാരായണന്റെയും മേൽശാന്തി പ്രശാന്ത് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 13 ന് രാവിലെ 6 ന് ഗുരുപൂജ, ഗണപതിഹോമം. 8 ന് ഗുരുദേവ ഭാഗവതപാരായണം. വൈകിട്ട് 6.45 ന് ദീപാരാധന, ദീപക്കാഴ്‌ച. 14 ന് രാവിലെ 8 ന് ഗുരുദേവ ഭാഗവതപാരായണം. 15 ന് ധ്വജപ്രതിഷ്ഠാദിനം. രാവിലെ 9 ന് കലശാഭിഷേകം, വൈകിട്ട് 5 ന് നടതുറക്കൽ, 6.45 ന് ദീപാരാധന, ദീപക്കാഴ്‌ച. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം. മകരച്ചതയ ദിനമായ 16 ന് പുലർച്ചെ 5.30 ന് നടതുറക്കൽ, ഗുരുപൂജ, ഗണപതിഹോമം. വൈകിട്ട് 6.45 ന് ദീപാരാധന, ദീപക്കാഴ്‌ച. രാത്രി 8 ന് കൊടിയിറക്ക്.