പാറത്തോട്: പുല്ലുകണ്ടം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവവും പ്രതിഷ്ഠാദിനാഘോഷവും ഭാഗവത സപ്താഹ യജ്ഞവും ഇന്നു മുതൽ നടക്കും. യജ്ഞവേദിയിൽ ഇന്ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് ഭാഗവത പാരായണം, 12ന് ഭാഗവത പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 5.30ന് ലളിത സഹസ്ര നാമജപം, 6.30ന് സമൂഹ പ്രാർത്ഥന. നാളെ മുതൽ 15 വരെ പതിവുചടങ്ങുകൾ നടക്കും. 16ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ മുതൽ അനുജ്ഞ പ്രാർത്ഥന, ഭാഗവത സമർപ്പണം, സഹസ്ര നാമജപം, ഭാഗവത പാരായണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. ക്ഷേത്രത്തിൽ നാളെ രാവിലെ 5.10ന് നിർമാല്യദർശനം, അഭിഷേകം, ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, 8.30ന് ധ്വജഘോഷയാത്ര പുറപ്പാട്, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.15ന് ദീപാരാധന, തുടർന്ന് മുളയിടീൽ, മുളപൂജ, തുടർന്ന് നാരായണൻ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, രാത്രി 8.30ന് അത്താഴപൂജ. 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമേ 14ന് പുഷ്പാഭിഷേകവും മകരവിളക്ക് പൂജയും, 16ന് നീരാഞ്ജന യജ്ഞ സമർപ്പണവും 17ന് പള്ളിവേട്ടയും 18ന് ആറാട്ട് ഉത്സവവും പ്രതിഷ്ഠാദിന കർമവും നടക്കും.