കുമരകം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കുമരകത്ത് എത്തും. കുമരകം ലേക് റിസോർട്ടിൽ നടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് എത്തുന്നത്. നാളെ രാവിലെ 11.30നാണ് സമ്മേളനം. സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റ് അതുൽ കുമാർ ഗുപ്തയും, വൈസ് പ്രസിഡന്റ് നിഹാർ നിരഞ്ജൻ ജാംബുസരിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന് ശേഷം വൈകിട്ടോടെ ഗവർണർ മടങ്ങും.