temple
കല്യാണത്തണ്ട് മഹാദേവക്ഷേത്രത്തിലെ ചുറ്റമ്പല നിര്‍മാണത്തിന്റെ ശിലാന്യാസം തന്ത്രി പുലിയന്നൂര്‍ വിഷ്ണു നമ്പൂതിരി നിര്‍വഹിക്കുന്നു.

കട്ടപ്പന: കല്യാണത്തണ്ട് മഹാദേവക്ഷേത്രത്തിലെ മൂന്നാംഘട്ട നിർമാണത്തിനു തുടക്കമായി. ചുറ്റമ്പല നിർമാണത്തിന്റെ ശിലാന്യാസം ക്ഷേത്രം തന്ത്രി പുലിയന്നൂർ വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ശിൽപി രാധാകൃഷ്ണൻ നായർ,​ ക്ഷേത്രം പ്രസിഡന്റ് പി.ബി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ. രാജപ്പൻ, ട്രഷറർ പി.എം. വിക്രമൻ, മേൽശാന്തി പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.