പത്തനാട്: കങ്ങഴയിലെ സാമൂഹ്യവിരുദ്ധ ശല്യവും ഗുണ്ടാവിളയാട്ടവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിഷേധ യോഗം നടത്തി. രണ്ടു വർഷത്തിനുള്ളിൽ നിരവധി വ്യാപാരികൾക്ക് നേരെ ആക്രമണമുണ്ടായി. പത്തനാട് കേന്ദ്രീകരിച്ച് പൊലീസ് ഔട്ട് പോസ്റ്റ് വേണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ നേരത്തെ അധികാരികൾക്ക് നിവദനം നൽകിയിരുന്നു. അക്രമണം പതിവായതോടെ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് വ്യാപാരികൾ. പ്രതിഷേധ യോഗം അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ കരീം പുളിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുഹമ്മദ് സഗീർ വേട്ടമല, റിയാസ് തുടങ്ങിയവർ പങ്കെടുത്തു.