ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 2020-21 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ പണം അനുവദിച്ചിരിക്കുന്ന മുഴുവൻ പ്രോജക്ടുകളും മാർച്ച് 31 നകം പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. എസ്.സി കോളനി നവീകരണം, ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിർമ്മാണം, വിവിധ റോഡുകളുടെ പുനർനിർമ്മാണം, ചെക്കുഡാമുകൾ, വയോജന വിശ്രമമുറി, ഹോമിയോ ആശുപത്രിക്ക് ലാബ്, വനിത വിശ്രമ കേന്ദ്രം, കുടിവെള്ള പദ്ധതി, ഹൈമാസ്റ്റ് ലൈറ്റ് ഇവയാണ് പൂർത്തീകരിക്കാനുള്ള പദ്ധതികൾ. നിർമ്മാണവുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികളുമായി ചർച്ച നടത്തിയതായും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.