george

കോട്ടയം: ദുർബലമായ യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുന്നണി പ്രവേശനം സംബന്ധിച്ച് 11 നു ചേരുന്ന യോഗത്തിനു ശേഷം തീരുമാനമുണ്ടാകുമെന്നും പി.സി ജോർജ് എം.എൽ.എ. പറഞ്ഞു. പിണറായി വിജയൻ സർക്കാരിനെ നേരിടണമെങ്കിൽ ഉമ്മൻചാണ്ടി തന്നെ കോൺഗ്രസിനെ നയിക്കണം. യു.ഡ‌ി.എഫ് നേതാക്കളുമായി ചർച്ച നടത്താൻ ജനപക്ഷം സെക്യുലർ അഞ്ച് അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.