pepper
വെട്ടി നശിപ്പിച്ച കുരുമുളക് ചെടികൾ

കട്ടപ്പന: ഇരട്ടയാർ കാറ്റാടിക്കവലയിൽ കുരുമുളക് ചെടി സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു. തോവാളമെട്ട് നെടുമ്പള്ളിൽ എൻ.കെ. രാഘവന്റെ പുരയിടത്തിലെ ചെടികളാണ് നശിച്ചത്. കഴിഞ്ഞദിവസം ചെടികൾ വാടി നിൽക്കുന്നത് കണ്ട് വീട്ടുടമ നടത്തിയ പരിശോധനയിലാണ് വിളവ് ഏറെയുള്ളവയുടെ തണ്ടുകൾ മുറിച്ച നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അധികൃതരും കൃഷിഭവൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൃഷി ഉപജീവന മാർഗമായ രാഘവൻ മികച്ച കർഷകൻ കൂടിയാണ്. കൃഷി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി.