എരുമേലി: ആചാരപരമായ ചടങ്ങുകൾ മാത്രമായി എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും.ഉച്ചതിരിഞ്ഞ് ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. നൈനാർ പള്ളി മസ്ജിദിൽ പ്രവേശിക്കുന്ന സംഘത്തെ ഭാരവാഹികൾ സ്വീകരിക്കും. തുടർന്ന് സംഘം വലിയമ്പലത്തിലേക്ക് മടങ്ങും. ആകാശത്ത് വെള്ളിനക്ഷത്രം പ്രത്യക്ഷമാവുന്നതോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. ആചാരപ്രകാരം ഇവർ നൈനാർ പള്ളിയിൽ കയറില്ല. ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടക്കുന്നതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.അൻപതു പേരിൽ കൂടുതൽ ആളുകളെ തുള്ളാൻ അനുവദിക്കില്ല.കാഴ്ചക്കാരായ ജനക്കൂട്ടത്തേയും ഒഴിവാക്കിയിട്ടുണ്ട്.