കുന്നോന്നി : എസ്.എൻ.ഡി.പി യോഗം 5950 നമ്പർ കുന്നോന്നി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി.മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആർ ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് അംഗം സി.റ്റി.രാജൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ അരുൺ കുളംബള്ളി, വി.കെ ഗിരീഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ മാങ്കുഴയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ രാജീഷ് പുതുപ്പറമ്പിൽ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് മോഹനൻ എ.ആർ നന്ദിയും പറഞ്ഞു.

ശാഖാ ഭാരവാഹികളായി കെ.ആർ രാജീഷ് പുതുപ്പറമ്പിൽ (പ്രസിഡന്റ് ), മോഹനൻ എ ആർ അമ്പഴത്തി നാൽ കുന്നേൽ (വൈസ് പ്രസിഡന്റ്), ഷിബിൻ എം.ആർ മാങ്കുഴയ്ക്കൽ(സെക്രട്ടറി ), മോഹനൻ പി ആർ പാലം പറമ്പിൽ (യൂണിയൻ കമ്മിറ്റി അംഗം),ശശിധരൻ പാറടിയിൽ, രാജേന്ദ്രൻ കവുങ്ങ് മറ്റത്തിൽ, നടരാജൻ ഇരു മണി തറയിൽ, ഗോപിനാഥൻ കരിക്ക്‌നാട്ട്, സലി പിഎസ് പൂവത്തിങ്കൽ, മനേഷ് മഴേകാട്ട്, സിജി അനിൽ ഈഴാർ വയലിൽ, പഞ്ചായത്ത് കമ്മിറ്റി, അനിൽ ഈഴാർ വയലിൽ, ഗോകുൽ ഷാജു കടപുഴയിൽ, ഓമന കേശവൻ മരുവതാങ്കൽ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.