e-s-bijimol

ചങ്ങനാശേരി: തെങ്ങണ കേന്ദ്രമായി പ്രവർത്തിക്കുന്ന തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാമത് വാർഷികവും കുടുംബസംഗമവും കുട്ടിക്കാനം മെഡിമിക്സ് ഹിൽ ടോപ്പിൽ നടന്നു. ഇ.എസ് ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധത്തിന് വിശിഷ്ട സേവനം അർപ്പിച്ച ഡോ.വ്യാസ് സുകുമാരനെ (ഡി.പി.എം കോട്ടയം) തത്വമസി പുരസ്‌ക്കാരം നൽകി ആദരിച്ചു. സംഘടന മികവിന് പീരുമേട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ഗോപി വൈദ്യർ ചെമ്പൻകുളത്തിനെ ആദരിച്ചു. ഡയാലിസ് കിറ്റ് വിതരണത്തിന്റെ ആദ്യ ഫണ്ട് സമാഹരണ ഉദ്ഘാടനം വിജയകുമാർ തേക്കിലെക്കാട്ടിൽ വാഴൂർ നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എം.ഡി ഷാലി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റുമാരായ എൻ.രാധാകൃഷ്ണൻ, അസീം പണിക്കർ, ചീഫ് കോ-ഓർഡിനേറ്റർ എസ്.പ്രശാന്ത്, ട്രഷറർ എസ് കെ അനിൽ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.കെ ഷിബു സ്വാഗതവും ജോയിന്റ് സെക്രട്ടറി സി.ആർ സന്ദീപ് നന്ദിയും പറഞ്ഞു.