കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെയും നാളെ ഉച്ചയ്ക്ക് 2.30ന് ഗാന്ധി സ്‌ക്വയറിൽ മഹിളാ കോൺഗ്രസ് ജില്ലാക്കമ്മിറ്റി സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷാ മാർച്ച് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ.ശോഭ സലിമോൻ അദ്ധ്യക്ഷത വഹിക്കും.