പാലാ :എസ്.എൻ.ഡി.പി യോഗം മൂന്നിലവ് 5156-ാം ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും 18ന് നടക്കുമെന്ന് ശാഖാ ഭാരവാഹികളായ കെ.പി രവീന്ദ്രൻ, എം.എസ് തങ്കച്ചൻ, എ.കെ വിനോദ് എന്നിവർ അറിയിച്ചു.
16ന് വൈകിട്ട് 3ന് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയിൽ നിന്നും പഞ്ചലോഹ വിഗ്രഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൂന്നിലവിലേക്ക് കൊണ്ടുപോകും. 3.15ന് ഭരണങ്ങാനം കീഴമ്പാറ ശാഖയിലും 3.30ന് തെള്ളിയാമറ്റം അമ്പാറ ശാഖയിലും പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. 4.30ന് മൂന്നിലവ് ബാങ്ക് ജംഗ്ഷനിൽ നിന്നും ശാഖാ ഭാരവാഹികളുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തിൽ വിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശാഖാ മന്ദിരത്തിലേക്ക് ആനയിക്കും. വൈകിട്ട് 6ന് ആചാര്യവരണം, 7ന് ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം.
17ന് വിശേഷാൽ പൂജകൾ, രാവിലെ 6ന് ഗണപതിഹോമം, 18ന് രാവിലെ 6ന് മഹാഗണപതിഹോമം. 9 നും 9.45 നും മദ്ധ്യേ കുംഭം രാശി മുഹൂർത്തത്തിൽ സ്വാമി ധർമ്മചൈതന്യയുടെയും പൂഞ്ഞാർ ബാബു നാരായണൻ തന്ത്രിയുടെയും നേതൃത്വത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും കലശാഭിഷേകങ്ങളും നടക്കും. 10.30ന് സ്വാമി ധർമ്മചൈതന്യ, പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. 11.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈൻ വഴി ക്ഷേത്രസമർപ്പണം നിർവഹിക്കും.
12 ന് സി.കെ. വാസുദേവൻ, കെ.പി രവീന്ദ്രൻ, ജോമി വലിയപറമ്പിൽ, റോബിൻ എൻ, അശോക് കുമാർ, രതീഷ് മുണ്ടയാനിയിൽ, ആനന്ദ് എം. അജി എന്നിവരെ ആദരിക്കും. 1ന് പ്രസാദവിതരണം, 1.15 ന് മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.