ചിറക്കടവ്: മാസങ്ങൾക്കുമുൻപ് ഒഴുകിയെത്തി തടയണയിൽ അടിഞ്ഞ മരം നീക്കം ചെയ്തില്ല. ചിറക്കടവ് പാലത്തുപടി തടയണയിലാണ് പുറമ്പോക്കിൽ നിന്ന് ഒടിഞ്ഞുവീണ മരം ഒഴുകിയെത്തി തങ്ങിനിന്നത്. വാഴൂർ വലിയതോട്ടിൽ പുളിച്ചുമാക്കൽ ഭാഗത്താണിത്. കടവിന് നൂറുമീറ്റർ അകലെ തോട്ടുപുറമ്പോക്കിൽ നിന്ന മരം വെള്ളപ്പൊക്കത്തിൽ മറിഞ്ഞുവീണ് ഒഴുകിയെത്തിയതാണ്. മരം നീക്കം ചെയ്ത് തടയണ സംരക്ഷിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.