അടിമാലി: കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളും സ്‌നേഹഭവനത്തിന്റെ താക്കോൽദാനവും 14, 15 തീയതികളിൽ നടക്കുമെന്ന് വികാരി ഫാ. സോണി ഐസക് പള്ളത്തുകുടി, ട്രസ്റ്റിമാരായ ഇ.വി തങ്കച്ചൻ , പോൾ വർഗീസ് എന്നിവർ അറിയിച്ചു. 14ന് രാവിലെ
7.30ന് പ്രഭാത പ്രാർത്ഥന, വി. കുർബ്ബാന, പ്രസംഗം ഫാ. സോണി ഐസക്. 10.30ന് കൊടി ഉയർത്തൽ, വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം, പ്രദിക്ഷിണം,8ന് ആശീർവാദം. 15ന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, വി. കുർബ്ബാന,പ്രസംഗം ഫാ. എൽദോസ് കുമ്മംകോട്ടിൽ. തുടർന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയ ഫേബമോൾ ബിജു, പ്ലസ്ടൂ പരിക്ഷയിൽ മികച്ച വിജയം
നേടിയവർക്കുള്ള അവാർഡ് വിതരണം, ഇടവകയിൽനിന്നും പണി പൂർത്തീകരിച്ച സ്‌നേഹഭവനത്തിന്റെ താക്കോൽദാനം എന്നിവ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് നിർവഹിക്കും.10.30ന് മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെതിരുശേഷിപ്പ് വണക്കം, ഉച്ചയ്ക്ക് ഒന്നിന് കൊടിയിറക്ക്