കോട്ടയം: ഹോമിയോ ശാസ്ത്രവേദിയും പൂവൻതുരുത്ത് വികസനസമിതിയും സംയുക്തമായി നടത്തുന്ന സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണം 17ന് രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെ പൂവൻതുരുത്ത് പ്ലാമൂട് കവലയിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്യും. വികസന സമിതി രക്ഷാധികാരി ഡോ.ടി.എൻ പരമേശ്വരക്കുറുപ്പ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുഖ്യപ്രഭാഷണം നടത്തും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭ അംഗം എബി കുന്നിപ്പറമ്പൻ ലോഗോ പ്രകാശനം ചെയ്യും.