vvv

കുറവിലങ്ങാട്: തെരുവു നായ കുറുകെ ചാടിയതിനെതുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവർ മരിച്ചു. ഉഴവുർ കരിനെച്ചി ശങ്കരാശേരിയിൽ സോമന്റെ ഭാര്യ വിജയമ്മ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ വെളിയന്നൂർ പടിഞ്ഞാറേപീടിയിലായിരുന്നു അപകടം. അന്യ സംസ്ഥാന തൊഴിലാളികളുമായി ഒാട്ടം പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞു. നാട്ടുകാർ ചേർന്നു വിജയമ്മയെ കുത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.