tra

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ 20 കോടി ചെലവിട്ട് പണിയുന്ന ആറുവരിപ്പാതയും നാഗമ്പടത്തെ പുതിയ പ്രവേശന കവാടവും ഡിസംബറിൽ പൂർത്തിയാകുമെന്ന് തോമസ് ചാഴിക്കാടൻ എം.പി അറിയിച്ചു. നിലവിൽ മൂന്ന് പ്ലാറ്റ്‌ഫോം ആണ് ഉള്ളത്. ഇത് 5 ആകും. രണ്ട് വരി പാത 6 ആകും. ഒരു വരി പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമായിരിക്കും.
നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന റെയില്‍വേ ഗുഡ്ഷെഡ് പുനഃസ്ഥാപിക്കും. നാഗമ്പടത്തെ രണ്ടാം പ്രവേശന കവാടത്തില്‍ ലിഫ്റ്റ് ഏര്‍പ്പെടുത്തും. അഞ്ച് വര്‍ഷത്തിലധികമായി സ്ഥലം ഏറ്റെടുക്കലില്‍ കുടുങ്ങിക്കിടന്ന വികസനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2020ഓടെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി ഗതാഗതം സാദ്ധ്യമാക്കാമെന്ന് പ്രതീക്ഷയിലാണ് ജോലികള്‍ ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കല്‍ വൈകിയതോടെ കാര്യങ്ങള്‍ വൈകി.

ഇനിയും ഭൂമി ഏറ്റെടുക്കണം
സിഗ്‌നല്‍ ലൈറ്റുകളുടെ വര്‍ക്കുകളും പുരോഗമിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്റെ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിന്റെ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ട്. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ചങ്ങനാശേരി മുതല്‍ ചിങ്ങവനം വരെയുള്ള 17 കിലോമീറ്റര്‍ നിര്‍മാണ ജോലികളാണ് പുരോഗമിക്കുന്നത്.

 ചെലവ് 20 കോടി

 6 വരി പാത

 5 പ്ലാറ്റ്‌ഫോം

10 ഓവര്‍ബ്രിഡ്ജുകളാണ് പണിതീരാനുള്ളത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിര്‍മാണം മുടങ്ങിക്കിടന്നിരുന്ന പാക്കില്‍ ഓവര്‍ബ്രിഡ്ജിന്റെ പണി ഭൂവുടമയുമായുള്ള ചർച്ചയ്ക്ക് ശേഷം തുടങ്ങാനാവും എന്നാണ് പ്രതീക്ഷ.

തോമസ് ചാഴികാടൻ എം. പി.