അടിമാലി.അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മറ്റിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം.3 ൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽ.ഡി.എഫിന് ലഭിച്ചു.ആരോഗ്യവും വികസന കാര്യവും മാണ് എൽ.ഡി.എഫിന് ലഭിച്ചത്. കോൺഗ്രസ്സിലെ ഗ്രൂപ്പുകളിയാണ് ഇതിന് പിന്നിൽ. ആരോഗ്യസ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞേടുപ്പിൽ കോൺഗ്രസ്സിലെ ബിന്ദു രാജേഷ് മത്സരിച്ചെങ്കിലും കോൺഗ്രസ് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ എം.എ അൻസാരിയുടെ വോട്ട് അസാധുവായി.ഇതിനെത്തുടർന്ന് ഇരുകക്ഷികളുടെയും വോട്ട് തുല്യമായതോടെ നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ മേരി ജോർജ് വിജയിക്കുകയായിരുന്നു.വികസന കാര്യം സ്ഥിരം സമിതിയിലേക്ക് കോൺഗ്രസ്സ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജോർജ് തോമസ്സാണ് ചെയർമാൻ സ്ഥാനം ലക്ഷ്യം വെച്ച് മത്സരിച്ചത്.എന്നാൽ ഈ സമിതിയിൽ കോൺഗ്രസ്സിന്റെ വനിത അംഗം ഇല്ലാത്തതിനെ തുടർന്ന് എൽ.ഡി.എഫിൽ നിന്നും മത്സരിച്ച വനിതാ അംഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഒരു അംഗത്തെ ജയിപ്പിക്കാനുള്ള വോട്ട് മാത്രമാണ് ലഭിച്ചത് .ഇതോടെ എൽ.ഡി. എഫിൽ നിന്ന് കോയ അമ്പാട്ട് ജയിച്ചതിനെ തുടർന്ന് വികസന കാര്യവും യു.ഡി.എഫിന് നഷ്ടമായി. ക്ഷേമകാര്യം മാത്രമാണ് ഇപ്പോൾ യു.ഡി.എഫിന് ഭൂരിപക്ഷം ഉള്ളത്.അട്ടിമറികൾ നടന്നില്ലങ്കിൽ ക്ഷേമകാര്യം യു.ഡി.എഫിന് ലഭിക്കും. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തിരഞ്ഞെടുപ്പ് 15 ന് നടക്കും.